Asianet News MalayalamAsianet News Malayalam

മനഃപൂര്‍വ്വം കൊവിഡ് പരത്തിയാല്‍ സൗദിയില്‍ അഞ്ച് വര്‍ഷം തടവുശിക്ഷ, പിഴ

നിയമലംഘകര്‍ വിദേശികളാണെങ്കില്‍ ശിക്ഷയ്ക്ക് ശേഷം ഇവര്‍ക്ക് ആജീവനാന്ത പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തും.

five years jail and fine for deliberate covid transmission in saudi
Author
Riyadh Saudi Arabia, First Published Apr 25, 2021, 2:14 PM IST

റിയാദ്: സൗദി അറേബ്യയില്‍ മനഃപൂര്‍വ്വം കൊവിഡ് പരത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും അഞ്ച് ലക്ഷം റിയാല്‍ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാക്കും.

മനഃപൂര്‍വ്വം കൊവിഡ് പരത്തുന്നത് കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. നിയമലംഘകര്‍ വിദേശികളാണെങ്കില്‍ ശിക്ഷയ്ക്ക് ശേഷം ഇവര്‍ക്ക് ആജീവനാന്ത പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തും. നിയമലംഘനത്തിന്റെ തോത് അനുസരിച്ചാകും ശിക്ഷയെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios