റൺവേയിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനായി തയ്യാറാകുന്നതിനിടെയാണ് തീനാളങ്ങള്‍ കണ്ടത്.
ഹൂസ്റ്റൺ: ടേക്ക് ഓഫ് ചെയ്യാനൊരുങ്ങുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. ഹൂസ്റ്റണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറക്കാനൊരുങ്ങിയ യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ വിമാനത്തിനാണ് റൺവേയില്‍ വെച്ച് തീപിടിച്ചത്. തീപടര്‍ന്നതോടെ യാത്രക്കാരെ ഉടന്‍ തന്നെ സുരക്ഷിതമായി വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചു.
ഞായറാഴ്ച രാവിലെ ഹൂസ്റ്റണിലെ ജോര്‍ദ് ബുഷ് ഇന്‍റര്‍കോണ്ടിനെന്‍റല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം ഉണ്ടായത്. യുണൈറ്റഡ് എയര്‍ലൈന്‍സ് 1382, എയര്‍ബസ് എ320 വിമാനമാണ് ടേക്ക് ഓഫിനിടെ തീപടര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയത്. 104 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്‍റെ ചിറകില്‍ തീ കണ്ടതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. യാത്രക്കാര്‍ പേടിച്ച് നിലവിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എഞ്ചിൻ തകരാര്‍ മൂലം ഞായറാഴ്ച രാവിലെ 8.30ന് ശേഷം വിമാനം ടേക്ക് ഓഫ് റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.
Read Also - 'വിശ്വസിക്കാനാകുന്നില്ല'! ഒറ്റയ്ക്ക് വാങ്ങിയ ടിക്കറ്റിൽ മലയാളിക്ക് കൈവന്നത് വമ്പൻ ഭാഗ്യം; ഇനി കോടീശ്വരൻ
സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വിമാനത്തിന്‍റെ ചിറകില്‍ തീനാളങ്ങള്‍ കാണാം. വിമാന ജീവനക്കാര്‍ യാത്രക്കാരോട് സീറ്റിലിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതും വീഡിയോയിലുണ്ട്. അടിയന്തരമായി യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തെത്തിച്ചു. ഗോവണി വഴിയും എമര്‍ജന്‍സി സ്ലൈഡ് വഴിയുമാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പിന്നീട് യാത്രക്കാരുമായി പ്രാദേശിക സമയം 12.30ന് മറ്റൊരു വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടു. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം ആരംഭിച്ചു.
