പ്രളയക്കെടുതിക്കിടയിലും പ്രവാസി മലയാളികളെ പിഴിഞ്ഞ് വിമാനകമ്പനികള്‍. കേരളത്തിൽ നിന്നും ഗൾഫിലേക്കുളള ടിക്കറ്റ്നിരക്ക് മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍. 

കൊച്ചി: പ്രളയക്കെടുതിക്കിടയിലും പ്രവാസി മലയാളികളെ പിഴിഞ്ഞ് വിമാനകമ്പനികള്‍. കേരളത്തിൽ നിന്നും ഗൾഫിലേക്കുളള ടിക്കറ്റ്നിരക്ക് മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍. കൊച്ചിയിൽ നിന്നുള്ള ദുബായ് യാത്രക്ക് 80,000 രൂപ വരെ ചെലവാകേണ്ട സ്ഥിതിയായി. കേരളം പ്രളയക്കെടുതി നേരിടുന്ന അവസരമായതിനാല്‍ അമിതമായി വിമാന ചാര്‍ജുകള്‍ വര്‍ധിപ്പിക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്‍റെയും വ്യോമയാന മന്ത്രാലയത്തിന്‍റെയും നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില നല്‍കിയാണ് വിലവര്‍ധന.