കൊച്ചി: കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് 12 മുതല്‍ സര്‍വീസുകള്‍ തുടങ്ങും. രാവിലെ ഒന്‍പത് മണി മുതല്‍ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസുകള്‍ നല്‍കിത്തുടങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് ഇന്റിഗോയുടെ 6E 1735 അബുദാബി - കൊച്ചി വിമാനമാണ് ആദ്യമായി വിമാനത്താവളത്തിലിറങ്ങുന്നത്. തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ എക്സ്‍പ്രസ് IX 444 മസ്‍കത്ത് - കൊച്ചി വിമാനവുമെത്തും. 

എന്നാല്‍ ഉച്ചയ്ക്ക് 1.15നുള്ള എയര്‍ ഇന്ത്യ എക്സ്‍പ്രസിന്റെ IX 435 കൊച്ചി- ദുബായ് വിമാനം തിരുവനന്തപുരത്ത് നിന്നായിരിക്കും സര്‍വീസ് നടത്തുന്നത്.  ഈ വിമാനം തിരികെ വരുന്നത് കൊച്ചിയിലേക്കായിരിക്കും

സിയാല്‍ വെബ്‍സൈറ്റ് പ്രകാരം ഇന്നത്തെ വിമാന സര്‍വീസുകളുടെ വിവരങ്ങള്‍ ഇങ്ങനെയാണ്

കൊച്ചിയില്‍ എത്തിച്ചേരുന്ന സര്‍വീസുകള്‍

കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന സര്‍വീസുകള്‍