ഇന്‍ഡിഗോ 6E 1412 ഷാര്‍ജ-ലഖ്‌നൗ വിമാനമാണ് ചൊവ്വാഴ്ച അടിയന്തരമായി വഴിതിരിച്ച് വിട്ട് കറാച്ചിയിലിറക്കിയത്.

ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തരമായി പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിലെ ഒരു യാത്രക്കാരന് ശാരീരിക അസ്വാസ്ഥ്യമുണ്ടാകുകയും വൈദ്യസഹായം ആവശ്യമായി വരികയും ചെയ്ത സാഹചര്യത്തിലാണ് വിമാനം കറാച്ചിയിലിറക്കിയത്.

ഇന്‍ഡിഗോ 6E 1412 ഷാര്‍ജ-ലഖ്‌നൗ വിമാനമാണ് ചൊവ്വാഴ്ച അടിയന്തരമായി വഴിതിരിച്ച് വിട്ട് കറാച്ചിയിലിറക്കിയത്. എന്നാല്‍ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്നും ഇദ്ദേഹത്തിന്റെ മരണം കറാച്ചി വിമാനത്താവളത്തില്‍ വെച്ച് മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചതായും എയര്‍ലൈന്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. യാത്രക്കാരന്റെ മരണത്തില്‍ വിമാന കമ്പനി അനുശോചനം രേഖപ്പെടുത്തി.