Asianet News MalayalamAsianet News Malayalam

വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാക്കാന്‍ ശ്രമം പുരോഗമിക്കുന്നതായി വിദേശകാര്യ മന്ത്രി

കൊവിഡ് മഹാമാരിയെ അതിജീവിക്കാന്‍ വളരെ വേഗത്തില്‍ ഇന്ത്യയ്ക്ക് സാധിച്ചെന്നും രോഗമുക്തിയും സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതുമാണ് രാജ്യം പ്രധാനമായും ശ്രദ്ധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

flight services will soon return to normal said S Jaishankar
Author
Dubai - United Arab Emirates, First Published Nov 14, 2021, 9:43 PM IST

ദുബൈ: ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും തിരികെയുമുള്ള വിമാന സര്‍വീസുകള്‍(fligh services) സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍(S Jaishankar) ദുബൈ എക്‌സ്‌പോ(Expo 2020 Dubai) വേദി സന്ദര്‍ശിച്ച അദ്ദേഹം ഇന്ത്യന്‍ പവലിയനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. 

കൊവിഡ് മഹാമാരിയെ അതിജീവിക്കാന്‍ വളരെ വേഗത്തില്‍ ഇന്ത്യയ്ക്ക് സാധിച്ചെന്നും രോഗമുക്തിയും സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതുമാണ് രാജ്യം പ്രധാനമായും ശ്രദ്ധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളരെ വേഗം വളര്‍ച്ച കൈവരിക്കുന്നതിന്റെ സൂചനകളാണ് കാണുന്നതെന്നും എസ് ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പവലിയനും യുഎഇ പവലിയനും അദ്ദേഹം സന്ദര്‍ശിച്ചു. 

വിമാനത്താവളങ്ങളിലെ റാപ്പിഡ് ആർടിപിസിആർ ടെസ്റ്റിൻ്റെ നിരക്ക് കുറയ്ക്കണമെന്ന് പ്രവാസികൾ

ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി വരുന്നവര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കാന്‍ യുഎഇ ദേശീയ അടിയന്തര ദുരന്തനിവാരണ സമിതിയോട് ആവശ്യപ്പെട്ടതായി ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ പറഞ്ഞു. ദുബൈ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

Follow Us:
Download App:
  • android
  • ios