യുക്രൈനും റഷ്യയും ലോകത്തെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളാണ്. ഇവിടെ നിന്ന് കയറ്റുമതി തടസ്സപ്പെട്ടതിന് ശേഷം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയാണ് കൂടുതല്‍ രാജ്യങ്ങളും ആശ്രയിച്ചിരുന്നത്. ഗോതമ്പിന്‍റെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയാണ് യുഎഇ. 

ദുബൈ: ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയതോടെ യുഎഇയില്‍ ഗോതമ്പ് വില ഉയര്‍ന്നു. യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം ഈ വര്‍ഷം 10-15 ശതമാനം വരെയാണ് യുഎഇയില്‍ വില ഉയര്‍ന്നിട്ടുള്ളത്. 

യുക്രൈനും റഷ്യയും ലോകത്തെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളാണ്. ഇവിടെ നിന്ന് കയറ്റുമതി തടസ്സപ്പെട്ടതിന് ശേഷം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയാണ് കൂടുതല്‍ രാജ്യങ്ങളും ആശ്രയിച്ചിരുന്നത്. ഗോതമ്പിന്‍റെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയാണ് യുഎഇ. 

ഗോതമ്പ് കിട്ടാനില്ല; ഇന്ത്യയോട് അഭ്യർത്ഥിച്ച് യുഎഇയും ഒമാനും ഉൾപ്പടെ 4 രാജ്യങ്ങൾ

ആഭ്യന്തര വിപണിയിൽ കുതിച്ചുയരുന്ന ഗോതമ്പ് വില നിയന്ത്രിക്കുന്നത്തിന്റെ ഭാഗമായി ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. മെയ് 14നാണ് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. അതേസമയം പ്രതിസന്ധി രൂക്ഷമായ അവസ്ഥയിൽ ഇന്ത്യയോട് ഗോതമ്പിനായി അഭ്യർത്ഥിച്ചിരിക്കുകയാണ് യുഎഇ, ദക്ഷിണ കൊറിയ, ഒമാൻ, യെമൻ എന്നീ രാജ്യങ്ങൾ. കയറ്റുമതി നിരോധനത്തിന് ശേഷം പ്രത്യേക അഭ്യർത്ഥന കണക്കിലെടുത്ത് ഈജിപ്തിന് ഇന്ത്യ 61,500 ദശലക്ഷം ടൺ ഗോതമ്പ് നൽകിയിരുന്നു. 

യു.എ.ഇ.ക്കും സൗദി അറേബ്യയ്ക്കും ഇന്ത്യയിൽ നിന്ന് ഗോതമ്പ് ലഭിക്കും; വ്യാപാരികൾക്ക് ആശ്വാസം

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ. മധ്യപ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഗോതമ്പ് വന്‍തോതില്‍ കൃഷി ചെയ്തുവരുന്നത്. റൊട്ടി, ബിസ്‌കറ്റ് എന്നിവ ഉണ്ടാക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു വരുന്നത് ഗോതമ്പാണ്. കൂടാതെ തുണിമില്ലുകളിലെ ആവശ്യത്തിനുള്ള സ്റ്റാര്‍ച്ച് ഉത്പാദിപ്പിക്കാന്‍ ഗോതമ്പ് വ്യാപകമായി ഉപയോഗിക്കുന്നു. മാത്രമല്ല, ഗോതമ്പുതവിട് പ്രധാന കാലിത്തീറ്റയാണ്.