Asianet News MalayalamAsianet News Malayalam

മാക് ബുക്ക് പ്രോ ലാപ്‍ടോപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫ്ലൈ ദുബായ്

2015 സെപ്‍തംബറിനും 2017 ഫെബ്രുവരിക്കും ഇടയ്ക്ക് വിപണിയിലെത്തിച്ച 15 ഇഞ്ച് മാക്ബുക്ക് പ്രോ മോഡലുകള്‍ക്കാണ് വിലക്ക്. ബാറ്ററികള്‍ മാറ്റാതെ ഈ മോഡലുകള്‍ ചെക്ക് ഇന്‍ ബാഗേജുകളിലും ഹാന്റ് ബാഗുകളിലും അനുവദിക്കില്ലെന്ന് ഫ്ലൈ ദുബായ് അറിയിച്ചു. 

fly dubai bans mac book pro laptops
Author
Dubai - United Arab Emirates, First Published Sep 9, 2019, 4:06 PM IST

ദുബായ്: മാക്ബുക്ക് പ്രോ ലാപ്‍ടോപ്പുകളുടെ ചില മോഡലുകള്‍ക്ക് ഫ്ലൈ ദുബായ് വിമാനങ്ങളിലും വിലക്കേര്‍പ്പെടുത്തി. ഇത്തിഹാദ്, എമിറേറ്റ്സ് ഉള്‍പ്പെടെയുള്ള മറ്റ് വിമാനക്കമ്പനികള്‍ നേരത്തെ തന്നെ വിലക്ക് പ്രഖ്യാപിച്ചിരുന്നു.

2015 സെപ്‍തംബറിനും 2017 ഫെബ്രുവരിക്കും ഇടയ്ക്ക് വിപണിയിലെത്തിച്ച 15 ഇഞ്ച് മാക്ബുക്ക് പ്രോ മോഡലുകള്‍ക്കാണ് വിലക്ക്. ബാറ്ററികള്‍ മാറ്റാതെ ഈ മോഡലുകള്‍ ചെക്ക് ഇന്‍ ബാഗേജുകളിലും ഹാന്റ് ബാഗുകളിലും അനുവദിക്കില്ലെന്ന് ഫ്ലൈ ദുബായ് അറിയിച്ചു. 15 ഇഞ്ച് മാക്ബുക്ക് പ്രോ ലാപ്‍ടോപ്പുകളുടെ ചില മോഡലുകള്‍ അടുത്തിടെ ആപ്പിള്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു.ബാറ്ററികള്‍ അമിതമായി ചൂടാകുന്നത് കണക്കിലെടുത്ത് തീപിടിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയായിരുന്നു നടപടി. യാത്രക്കാര്‍ തങ്ങളുടെ ലാപ്‍ടോപ്പുകള്‍ ഈ വിഭാഗത്തിലുള്ളവയാണോയെന്ന് യാത്രയ്ക്ക് മുന്‍പ് പരിശോധിക്കണമെന്നും ഫ്ലൈ ദുബായ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios