പകൽ സമയങ്ങളില്‍ 110 ഡി​ഗ്രി​ക്ക്​ മുകളില്‍ താപനില ഉയരാനുള്ള സാഹചര്യം കണക്കിലെടുത്താണ് പരീക്ഷണ പറക്കല്‍ നടത്തുന്നത്. 

അബുദാബി: ചൂടുള്ള കാലാവസ്ഥയില്‍ പറക്കും ടാക്സികളുടെ ക്യാബിനിലും വിമാനത്തിലും താപനിലയുടെ ആഘാതം എത്രത്തോളമുണ്ടെന്ന് നിരീക്ഷിക്കാന്‍ വേനൽക്കാലത്ത് പരീക്ഷണ പറക്കൽ സംഘടിപ്പിക്കുമെന്ന് നിര്‍മ്മാതാക്കളായ ആര്‍ച്ചര്‍ ഏവിയേഷന്‍. വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങുന്നതിന് മുന്നോടിയായാണ് ഈ സുരക്ഷാ വിലയിരുത്തലെന്ന് ആര്‍ച്ചര്‍ ഏവിയേഷന്‍ സിഇഒ ആ​ദം ഗോ​ൾ​ഡ്​​സ്​​റ്റെ​യ്​​ൻ പ​റ​ഞ്ഞു.

പരീക്ഷണ പറക്കല്‍ നടത്തുന്നത് പരിമിതമായ യാത്രക്കാരുമായാണ്. ആ​ർ​ച്ച​റി​ന്‍റെ ആ​ദ്യ പൈ​ല​റ്റി​നെ അ​ബൂുദാ​ബി​യി​ൽ എ​ത്തി​ക്കും. ആ ​വി​മാ​നം ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും വേ​ന​ൽ​ക്കാ​ലത്തെ പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ. ഉ​യ​ർ​ന്ന താ​പ​നി​ല​യി​ൽ വി​മാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം എ​ത്ര​ത്തോ​ളം കാ​ര്യ​ക്ഷ​മ​മാ​ണെ​ന്ന്​ പ​രി​ശോ​ധി​ക്കു​ന്ന​തി​ലാ​ണ്​ ശ്ര​ദ്ധ​ കേ​ന്ദ്രീ​ക​രി​ക്കുന്നത്. പ​ക​ൽ സ​മ​യം താ​പ​നി​ല 110 ഡി​ഗ്രി​ക്ക്​ മു​ക​ളി​ൽ എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​കാ​ലാ​വ​സ്ഥ​യി​ലും പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ്​ മി​ഡ്​​നൈ​റ്റ്​ എ​യ​ർ​ക്ര​ഫ്​​റ്റു​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​ത്. സു​ഖ​ക​ര​മാ​യ കാ​ബി​ൻ താ​പ​നി​ല നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള ഹ​ണി​വെ​ൽ കാ​ലാ​വ​സ്ഥ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കു​ന്നു​ണ്ട്. ഈ ​വ​ർ​ഷം ആ​ർ​ച്ച​ർ 10 മി​ഡ്​​നൈ​റ്റ്​ എ​യ​ർ​ക്രാ​ഫ്​​റ്റു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​വ​യി​ൽ മൂ​ന്നെ​ണ്ണം പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്താ​നു​ള്ള സ​ജ്ജീ​ക​ര​ണ​​ങ്ങ​ളോ​ടു​കൂ​ടി​യ​താ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

യുഎഇയിൽ പറക്കും ടാക്സികൾ ആരംഭിക്കുന്ന ആദ്യ കമ്പനിയാണ് ആർച്ചർ. ഇതിന്റെ മിഡ്നൈറ്റ് എയർ ക്രാഫ്റ്റുകളിൽ പൈലറ്റിനെ കൂടാതെ നാല് പേർക്ക് കൂടി യാത്ര ചെയ്യാം. വിമാനങ്ങൾ സർവീസ് നടത്തുന്നതിലെ ഏറ്റവും കുറഞ്ഞ ഇടവേളകളിൽ സർവീസ് നടത്താൻ പാകത്തിനാണ് എയർ ടാക്സികൾ രൂപകൽപന ചെയ്തിരിക്കുന്നത്. കാറിൽ ഒന്നര മണിക്കൂർ വേണ്ടി വരുന്ന യാത്രകൾക്ക് പറക്കും ടാക്സിയിൽ വെറും 10 മുതൽ 30 മിനിട്ട് വരെ മാത്രം മതിയാകും. 

Read Also - എയർപോർട്ടിൽ എമിഗ്രേഷനും പൂർത്തിയാക്കി ഭാര്യക്കൊപ്പം കാത്തിരിക്കുമ്പോൾ അസ്വസ്ഥത, പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

രാജ്യത്തെ എമിറേറ്റുകൾക്കുള്ളിലും എമിറേറ്റുകൾക്കിടയിലും എളുപ്പത്തിൽ സഞ്ചരിക്കുന്നതിനായാണ് പറക്കും ടാക്സികളുടെ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ദുബൈയ്ക്കും അബുദാബിക്കും ഇടയിൽ യാത്ര ചെയ്യാനായി പറക്കും ടാക്സിയിൽ 800 മുതൽ 1500 ദിർഹം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ദുബൈയ്ക്കുള്ളിൽ മാത്രം യാത്ര ചെയ്യാനായി 350 ദിർഹമാണ് പ്രതീക്ഷിക്കുന്ന ചെലവ്.