രാവിലെ എട്ടു മണി വരെ തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ദൂരക്കാഴ്ചയെ മറയ്ക്കുന്ന തരത്തില്‍ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അബുദാബി: യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ ഞായറാഴ്ച മൂടല്‍മഞ്ഞ് വ്യാപിച്ചു. ദൂരക്കാഴ്ചാ പരിധി കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ക്ക് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. പ്രധാന റോഡുകളില്‍ വേഗത പരമാവധി മണിക്കൂറില്‍ 80 കിലോമീറ്ററാക്കി കുറച്ചെന്ന് അബുദാബി പൊലീസ് അറിയിച്ചു.
രാവിലെ എട്ടു മണി വരെ തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ദൂരക്കാഴ്ചയെ മറയ്ക്കുന്ന തരത്തില്‍ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മൂടല്‍മഞ്ഞ് ഉള്ളപ്പോള്‍ പുതുക്കിയ വേഗത അനുസരിച്ച് വാഹനമോടിക്കണമെന്നും സ്മാര്‍ട് ടവറുകളില്‍ കാണിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും പൊലീസ് ഓര്‍മ്മപ്പെടുത്തി. മോശം കാലാവസ്ഥയിലും മൂടല്‍മഞ്ഞ് ഉള്ളപ്പോഴും അബുദാബിയിലെ റോഡുകളിലും ഹൈവേകളിലും വേഗപരിധി ഓട്ടോമാറ്റിക് ആയി കുറയും. ശൈഖ് ഖലീഫ ബിന്‍ സായിദ് ഇന്‍റര്‍നാഷണല്‍ റോഡില്‍ സ്പീഡ് റിഡക്ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചിട്ടുള്ളതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. മൂടല്‍മഞ്ഞ് ഉള്ളപ്പോള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുന്നവര്‍ക്ക് ഫെഡറല്‍ ട്രാഫിക് നിയമ പ്രകാരം 500ദിര്‍ഹം പിഴയും ഡ്രൈവറുടെ ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്‍റുകളുമാണ് ശിക്ഷ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
