അബുദാബി: ചൊവ്വാഴ്ച രാവിലെ യുഎഇയിലെ വിവിധയിടങ്ങളില്‍ മഞ്ഞുമൂടിയതോടെ അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയായി കുറഞ്ഞിട്ടുണ്ട്. മഞ്ഞ് കണക്കിലെടുത്ത് ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.