മസ്‍കത്ത് ഗവര്‍ണറേറ്റില്‍ അംഗീകൃത ഡെലിവറി കമ്പനി വഴിയോ അല്ലെങ്കില്‍ ലൈസന്‍സുള്ള മറ്റേതെങ്കിലും സ്ഥാപനം വഴിയോ മാത്രമേ ഭക്ഷണ വിതരണം നടത്താന്‍ പാടുള്ളൂ.

മസ്‍കത്ത്: ഒമാനില്‍ റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും അംഗീകൃത ഫുഡ് ഡെലിവറി കമ്പനികള്‍ വഴി 24 മണിക്കൂറും ഭക്ഷണ വിതരണം നടത്താം. ജൂണ്‍ 20 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇത് തുടരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മസ്‍കത്ത് ഗവര്‍ണറേറ്റില്‍ അംഗീകൃത ഡെലിവറി കമ്പനി വഴിയോ അല്ലെങ്കില്‍ ലൈസന്‍സുള്ള മറ്റേതെങ്കിലും സ്ഥാപനം വഴിയോ മാത്രമേ ഭക്ഷണ വിതരണം നടത്താന്‍ പാടുള്ളൂ. എന്നാല്‍ മറ്റ് ഗവര്‍ണറേറ്റുകളില്‍ ഭക്ഷണ വിതരണം നടത്തുന്നതിനുള്ള അനുമതിക്കായി മുനിസിപ്പാലിറ്റിക്ക് അപേക്ഷ നല്‍കണം. റസ്റ്റോറന്റിലോ കഫേയിലോ ജോലി ചെയ്യുന്ന ആളോ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ ഉടമസ്ഥനോ ആയിരിക്കണം ഭക്ഷണം വിതരണം ചെയ്യേണ്ടത്. ഒരു ലൈസന്‍സ് മാത്രമേ അനുവദിക്കുകയുള്ളൂ. അതേസമയം ഭക്ഷണ വിതരണ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.