ഭക്ഷ്യ സുരക്ഷ പാലിച്ചില്ല, അബുദാബിയിൽ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി
അൽ ഖാലിദിയ ഡിസിട്രിക്റ്റിലെ (വെസ്റ്റ് 6) സേവ് വേ എന്ന സൂപ്പർ മാർക്കറ്റാണ് അടച്ചുപൂട്ടിയത്

അബുദാബി: ഭക്ഷ്യ സുരക്ഷ പാലിക്കാത്തതിനെ തുടർന്ന് അബുദാബിയിലെ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി. അൽ ഖാലിദിയ ഡിസിട്രിക്റ്റിലെ (വെസ്റ്റ് 6) സേവ് വേ എന്ന സൂപ്പർ മാർക്കറ്റാണ് അടച്ചുപൂട്ടിയതെന്ന് അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. ഭക്ഷണം കൈകാര്യം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും ശുചിത്വമില്ലായ്മ, റഫ്രിജറേറ്റർ പോലുള്ള ഉപകരണങ്ങൾ വൃത്തിയായി സൂക്ഷിക്കാതിരിക്കുക, ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കുള്ള പരിശീലന സർട്ടിഫിക്കറ്റുകളുടെ അഭാവം, ശുചിത്വമില്ലാത്ത അന്തരീക്ഷത്തിൽ ഭക്ഷണം തുറന്നുവെക്കുക തുടങ്ങി നിരവധി നിയമ ലംഘനങ്ങളാണ് സ്ഥാപനത്തിൽ കണ്ടെത്തിയത്.
read more: നാളെ കുവൈത്തിലെ ഈ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും
ഭക്ഷ്യ സുരക്ഷ നിയമം ലംഘിച്ചുള്ള ഈ സൂപ്പർ മാർക്കറ്റ് പൊതുജനാരോഗ്യത്തിന് അപകടകരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അടച്ചുപൂട്ടൽ നടപടിയിലേക്ക് നീങ്ങിയതെന്നും അധികൃതർ വ്യക്തമാക്കി. നിയമ ലംഘനങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം സ്ഥാപനം അടച്ചുപൂട്ടിയിടും. എന്നാൽ തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ബിസിനസ് പ്രവർത്തനങ്ങൾക്ക് വേണ്ട എല്ലാ ആവശ്യകതകളും നിറവേറ്റുകയും ചെയ്തുകഴിഞ്ഞാൽ സ്ഥാപനത്തിന് തുറന്നു പ്രവർത്തിക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.
