മത്സരങ്ങളുടെ ടിക്കറ്റിനെക്കുറിച്ച് അന്വേഷിക്കാനും ടിക്കറ്റ് വാങ്ങാനും വേണ്ടി വിമാനത്താവളം സന്ദര്‍ശിക്കരുതെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കിയ അറിയിപ്പില്‍ പറയുന്നത്.

ദോഹ: ഫിഫ ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ അന്വേഷിച്ച് വിമാനത്താവളത്തില്‍ വരരുതെന്ന് ഖത്തറില്‍ ആരാധകര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. മത്സരങ്ങളുടെ ടിക്കറ്റിനെക്കുറിച്ച് അന്വേഷിക്കാനും ടിക്കറ്റ് വാങ്ങാനും വേണ്ടി വിമാനത്താവളം സന്ദര്‍ശിക്കരുതെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കിയ അറിയിപ്പില്‍ പറയുന്നത്.

Scroll to load tweet…

"ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലും ദോഹ അന്താരാഷ്‍ട്ര വിമാനത്താവളത്തിലും ഫിഫ ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ലഭ്യമല്ല. അടുത്ത മത്സരങ്ങളുടെ ടിക്കറ്റുകള്‍ അന്വേഷിച്ച് ആരാധകര്‍ ആരും ഈ രണ്ട് വിമാനത്താവളങ്ങളും സന്ദര്‍ശിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു" - സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ വിമാനത്താവള അധികൃതര്‍ പറയുന്നു.

അതേസമയം ഖത്തറില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ ഏത് വിമാനത്താവളത്തില്‍ നിന്നാണ് തങ്ങളുടെ വിമാനങ്ങള്‍ പുറപ്പെടുന്നതെന്ന് പ്രത്യേകം പരിശോധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. DOH എന്ന അയാട്ട കോഡ് ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളത്തിന്റേതും DIA എന്ന കോഡ് ദോഹ അന്താരാഷ്‍ട്ര വിമാനത്താവളത്തിന്റേതുമാണ്. ടിക്കറ്റ് ബുക്ക് ചെയ്‍തിട്ടുള്ള വിമാനങ്ങള്‍ എവിടെ നിന്നാണ് പുറപ്പെടുന്നതെന്ന് യാത്രക്കാര്‍ പ്രത്യേകം പരിശോധിച്ച് ഉറപ്പുവരുത്തണം.

Scroll to load tweet…


Read also:  ഫാമിലി വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങി, 20 ദിവസത്തിനിടെ 3000 വിസകള്‍ അനുവദിച്ചു