Asianet News MalayalamAsianet News Malayalam

മിഡില്‍ ഈസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടിക പുറത്തിറക്കി ഫോബ്‌സ്; ആദ്യ പതിനഞ്ചിൽ പത്തും മലയാളികൾ

മുതിർന്ന ബിസിനസ് നേതാക്കളാണ് പട്ടികയിൽ ആധിപത്യം പുലർത്തുന്നതെങ്കിലും  പുതുതലമുറയിൽപ്പെടുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ അദീബ് അഹമ്മദ് ഉൾപ്പെടുന്നത് മിഡില്‍ ഈസ്റ്റിൽ ചുവടുറപ്പിക്കുന്ന മലയാളി ബിസിനസുകാർക്ക് വലിയ അംഗീകാരമാണ്. 

forbes list of indian businessmen in middle east ten out of top 15 are keralites
Author
Abu Dhabi - United Arab Emirates, First Published Jan 18, 2021, 6:24 PM IST

അബുദാബി: ഫോബ്‌സ് പുറത്തിറക്കിയ മിഡില്‍ ഈസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെപട്ടികയിൽ ആദ്യ പതിനഞ്ചിൽ പത്തും മലയാളികൾ. പട്ടികയിലെ 30 പേരും യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്നവരാണ്. ലുലു ഗ്രൂപ്പ്ചെയർമാൻ എം.എ.യൂസഫലി, ലാൻഡ് മാർക്ക് ഗ്രൂപ്പിന്റെ രേണുക ജഗ്തിയാനി, സണ്ണിവർക്കി, സുനിൽ വാസ്‌വാനി, രവിപിള്ള, പി‌.എൻ.സി മേനോൻ, ഡോ.ഷംസീർ വയലിൽ എന്നിവരാണ് പട്ടികയിലുള്ളത് .

മുതിർന്ന ബിസിനസ് നേതാക്കളാണ് പട്ടികയിൽ ആധിപത്യം പുലർത്തുന്നതെങ്കിലും  പുതുതലമുറയിൽപ്പെടുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ അദീബ് അഹമ്മദ് ഉൾപ്പെടുന്നത് മിഡില്‍ ഈസ്റ്റിൽ ചുവടുറപ്പിക്കുന്ന മലയാളി ബിസിനസുകാർക്ക് വലിയ അംഗീകാരമാണ്. മിഡില്‍ ഈസ്റ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായികളിൽ എട്ട് ശതകോടീശ്വരന്മാരാണുള്ളത്. ഈ മേഖലയിൽതുടക്കം കുറിച്ച് വളർന്ന യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള ഏറ്റവും വലിയ ബ്രാൻഡുകൾ ഇന്ത്യൻ പ്രവാസികളാണ് ആരംഭിച്ചത്. ചില്ലറ വിൽപ്പന, വ്യവസായം, ആരോഗ്യ സേവനം, ബാങ്കിങ്, ധനകാര്യം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ബിസിനസ് നേതാക്കൾ 2021-ലെ ഫോബ്‌സ് പട്ടികയിൽ ഉൾപ്പെടുന്നു. 


 

Follow Us:
Download App:
  • android
  • ios