പല രാജ്യങ്ങളിലേയും തീര്‍ഥാടകരുടെ മടക്കം പൂര്‍ത്തിയായിട്ടുണ്ട്. ഇന്ത്യന്‍ തീര്‍ഥാടകരെല്ലാം മടങ്ങിക്കഴിഞ്ഞു.

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിനെത്തിയ വിദേശതീര്‍ഥാടകര്‍ ശനിയാഴ്ചക്കുള്ളില്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ഹജ്ജം ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് സര്‍വിസ് കമ്പനികള്‍ തങ്ങളുടെ കീഴില്‍ വന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കുമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള മടക്കയാത്ര തീയതികള്‍ കൃത്യമായി പാലിക്കണം. യാത്രാനടപടികള്‍ പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തുകയും വേണം. പല രാജ്യങ്ങളിലേയും തീര്‍ഥാടകരുടെ മടക്കം പൂര്‍ത്തിയായിട്ടുണ്ട്. ഇന്ത്യന്‍ തീര്‍ഥാടകരെല്ലാം മടങ്ങിക്കഴിഞ്ഞു.

പ്രവാസി വീട്ടുജോലിക്കാർക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ നാട്ടിലേക്ക് മടങ്ങാം; ഈ കാരണങ്ങൾ ഉണ്ടാവണമെന്ന് മാത്രം

വിദേശികൾക്ക് സൗദി വൻതോതിൽ ഉംറ വിസ അനുവദിക്കുന്നു

റിയാദ്: പുതിയ ഉംറ സീസൺ ആരംഭിച്ചതോടെ സൗദി അറേബ്യ വൻതോതിൽ ഉംറവിസ അനുവദിക്കുന്നു. സീസൺ ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ് മുതലേ വിസ അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയിരുന്നു. അന്ന് മുതൽ ഇതുവരെ അനുവദിച്ച ആകെ ഉംറ വിസകളുടെ എണ്ണം 20,000 കവിഞ്ഞു. 

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീർഥാടകർ www.haj.gov.sa/ar/InternalPages/Umrah എന്ന ലിങ്ക് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. പുതിയ ഉംറ സീസൺ ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ 6,000 വിസകളാണ് അനുവദിച്ചത്. ഓൺലൈനായി തന്നെ വിസയ്‍ക്കുള്ള പണമടയ്ക്കാനും കഴിയും. 

സൗദിയിൽ റോഡരികില്‍ കുരങ്ങുകൾക്ക് ഭക്ഷണം നൽകരുതെന്ന് നിര്‍ദേശം

റിയാദ്: റോഡരികിലും മറ്റും കാണുന്ന കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് ആവശ്യപ്പെട്ട് സൗദി ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം. 'കുരങ്ങുശല്യ പരിഹാരത്തിന്റെ ഭാഗമാണ് നിങ്ങളും' എന്ന പേരില്‍ ആരംഭിച്ച കാമ്പയിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദ്ദേശം.

കാൽനടയായി ഹജ്ജിന് മക്കയിലേക്ക് തിരിച്ച ശിഹാബിന്റെ ഹാക്ക് ചെയ്യപ്പെട്ട ഇൻസ്റ്റഗ്രാം അക്കൌണ്ട് തിരിച്ചുപിടിച്ചു

സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കുരങ്ങു ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കുരങ്ങുകളെ കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ പ്രത്യേക സമിതിയെ വന്യജീവി സംരക്ഷണ വിഭാഗം നിയമിച്ചിരുന്നു. കുരങ്ങുകളുള്ള ഭാഗങ്ങളില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യരുത്.

കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് കാരണം അവ പെറ്റു പെരുകുകയും ജനവാസ മേഖലകളിലേക്ക് ഇറങ്ങിവരികയും ചെയ്യുമെന്ന് ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മനുഷ്യരെ ആക്രമിക്കുന്നതോടൊപ്പം വിവിധ രോഗങ്ങള്‍ പടര്‍ത്തുന്നതിന് കുരങ്ങന്മാര്‍ കാരണമാകുകയും ചെയ്യും.