മസ്‌കറ്റ്: ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു അന്വേഷണം നടത്തിക്കൊണ്ടിരുന്ന ബംഗ്ലാദേശി പൗരനെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. റുപ്പീല്‍ ഹുസൈന്‍ എന്നയാളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് ട്വീറ്റ് ചെയ്തു.

എന്നാല്‍ കേസിന്റെ വിശദാംശങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇയാളെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. റുപ്പീല്‍ ഹുസൈനെ പിടികൂടാന്‍ സഹായിച്ച എല്ലാവര്‍ക്കും റോയല്‍ ഒമാന്‍ പൊലീസ് നന്ദി അറിയിച്ചു.