Asianet News MalayalamAsianet News Malayalam

പ്രായപരിധി എടുത്തുകളഞ്ഞു; 18 വയസിന് മുകളിലുള്ള മുഴുവൻ വിദേശ തീർഥാടകർക്കും ഉംറ നിർവഹിക്കാം

വിദേശ രാജ്യങ്ങളില്‍ നിന്ന്  സൗദി അറേബ്യയിലെത്തുന്ന ഉംറ തീർഥാടകർക്ക് 50 വയസ്സ് എന്ന പരമാവധി പ്രായപരിധി ഒഴിവാക്കി. 

foreign pilgrims above the age of 18 can perform Umrah
Author
Riyadh Saudi Arabia, First Published Nov 27, 2021, 11:12 PM IST

റിയാദ്: 18 വയസിന് മുകളിലുള്ള മുഴുവൻ വിദേശ തീർഥാടകർക്കും (foreign pilgrims) ഉംറ നിർവഹിക്കാൻ അനുമതി. സൗദി അറേബ്യക്ക് പുറത്തു നിന്ന് ഉംറ നിർവഹിക്കാൻ വരുന്നവർക്ക് 50 വയസ്സ് എന്ന പരമാവധി പ്രായപരിധി ഒഴിവാക്കി. 18 വയസിന് മുകളിലുള്ള ഏത് പ്രായക്കാർക്കും സൗദിയിൽ എത്താനും ഉംറ നിര്‍വഹിക്കാനുമാണ് അനുമതി. 

വിദേശത്തു നിന്ന് സൗദിയിൽ എത്തി ഉംറ നിർവഹിക്കാനുള്ള പ്രായം 18നും 50നും ഇടയിൽ ആയിരിക്കണമെന്ന നിയമമാണ് ഹജ്ജ് ഉംറ മന്ത്രാലയം എടുത്തു കളഞ്ഞത്. പുതിയ നിർദേശപ്രകാരം പ്രായമായ വിദേശ തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ വരാം. എന്നാൽ ഇവർ കൊവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കേണ്ടത് നിർബന്ധമാണ്. 18 വയസ്സിന് താഴെയുള്ള വിദേശ തീർഥാടകർക്ക് നിലവിൽ ഉംറ നിർവഹിക്കാൻ അനുവാദമില്ല.

Follow Us:
Download App:
  • android
  • ios