Asianet News MalayalamAsianet News Malayalam

സ്വകാര്യ വാഹനത്തില്‍ മദ്യം കടത്തി; ഒമാനില്‍ വിദേശി അറസ്റ്റില്‍

തന്റെ സ്വകാര്യ വാഹനത്തില്‍ വില്‍പ്പനക്കായി മദ്യം കടത്തുന്നതിനിടയിലാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.

foreigner arrested in oman for liquid  trafficking
Author
Muscat, First Published Jun 6, 2021, 8:48 PM IST

മസ്‌കറ്റ്: മദ്യക്കടത്തുമായി ബന്ധപ്പെട്ട് ഒമാനിലെ വടക്കന്‍ അല്‍ ഷാര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ഒരു വിദേശിയെ അറസ്റ്റ്  ചെയ്തു. തന്റെ സ്വകാര്യ വാഹനത്തില്‍ വില്‍പ്പനക്കായി മദ്യം കടത്തുന്നതിനിടയിലാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. അഞ്ഞൂറിലധികം മദ്യക്കുപ്പികള്‍ ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയതായി റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. നിയമനടപടികള്‍ പുരോഗമിച്ചു വരുന്നതായും  റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

foreigner arrested in oman for liquid  trafficking

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios