അന്താരാഷ്ട്ര സംഘത്തിന്റെ പിന്തുണയോടെയാണ് രാജ്യത്തേക്ക് മയക്കുമരുന്നും ലഹരിവസ്തുക്കളും ഇയാള്‍ കടത്തിയിരുന്നത്. 

മസ്‍കത്ത്: മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ വിദേശി ഒമാനില്‍ അറസ്റ്റിലായി. 61 കിലോഗ്രാം ക്രിസ്റ്റൽ മയക്കമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും ഇയാളില്‍ നിന്ന് റോയൽ ഒമാൻ പോലീസ് പിടിച്ചെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അന്താരാഷ്ട്ര സംഘത്തിന്റെ പിന്തുണയോടെയാണ് രാജ്യത്തേക്ക് മയക്കുമരുന്നും ലഹരിവസ്തുക്കളും ഇയാള്‍ കടത്തിയിരുന്നത്. വടക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ ജനറൽ അഡ്‍മിനിസ്ട്രേഷനും പൊലീസ് കമാൻഡുകളും തുടർച്ചയായി നടത്തി വന്നിരുന്ന അന്വേഷണത്തിലാണ് ഇയാളെ പിടികൂടാൻ സാധിച്ചത്. പ്രതിക്കെതിരായ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്നും അധികൃതർ വ്യക്തമാക്കി.