റിയാദ്: ബാലനെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് നിരവധി കേസുകളിലും പ്രതിയായിരുന്ന ഛാഢ് സ്വദേശിയുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടപ്പാക്കിയത്.

കാറുകള്‍ മോഷ്‍ടിച്ചതിനും ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തിലും ഇയാള്‍ പ്രതിയായിരുന്നു. മറ്റ് ചില തട്ടിക്കൊണ്ടുപോകല്‍ കേസുകളും കവര്‍ച്ചാ കേസുകളും ഇയാള്‍ക്കെതിരെയുണ്ടായിരുന്നു. കത്തിചൂണ്ടി ഭീഷണിപ്പെടുത്തിയ കേസുകളിലും ഇയാള്‍ പ്രതിയായിരുന്നെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.