അതേ വിമാനത്തില്‍ തന്നെ യാത്ര ചെയ്‍തിരുന്ന തന്റെ കാമുകിയാണ് ഈ ബാഗ് തന്നയച്ചതെന്നായിരുന്നു പ്രധാന വാദം. നാട്ടില്‍ നിന്ന് പുറപ്പെടുന്ന സമയത്ത് കാമുകി ഈ ബാഗ് തന്നെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ ബാഗ് തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശിക്കുകയും ചെയ്‍തെന്ന് ഇയാള്‍ പറഞ്ഞു.
ദുബൈ: 600 ഗ്രാം മയക്കുമരുന്നുമായി ദുബൈ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് കോടതി 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഇതിന് പുറമെ 50,000 ദിര്‍ഹം പിഴയും അടയ്ക്കണം. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയില്‍ നാടുകടത്തുകയും ചെയ്യും. പ്രതിയുടെ കൈവശമുണ്ടായിരുന്ന സ്യൂട്ട് കെയ്‍സില്‍ നിന്നാണ് കസ്റ്റംസ് ഓഫീസര്‍മാര്‍ മയക്കുമരുന്ന് കണ്ടെടുത്തത്.
2021 നവംബര്‍ മാസത്തിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്. യുഎഇയിലേക്ക് പ്രവേശിക്കുന്ന സമയത്ത് മൂന്ന് പാക്കറ്റുകളിലാക്കിയ നിലയിലാണ് ഇയാളുടെ കൈവശം മയക്കുമരുന്നുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ കസ്റ്റംസ് ചോദ്യം ചെയ്‍തപ്പോള്‍ തന്റെ ബാഗില്‍ നിരോധിത വസ്‍തുക്കളൊന്നും ഇല്ലെന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍ ബാഗേജ് സ്‍കാനറില്‍ പരിശോധിച്ചപ്പോള്‍ അസ്വഭാവികത തോന്നിയതോടെയാണ് ബാഗ് തുറന്ന് പരിശോധിച്ചത്. മൂന്ന് പാക്കറ്റുകളിലായി 600 ഗ്രാം ഭാരമുള്ള ഒരു വസ്‍തു ബാഗില്‍ നിന്ന് കണ്ടെടുത്തു. ഇത് മയക്കുമരുന്നാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതോടെ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
പിന്നീട് വിശദമായി അധികൃതര്‍ ഇയാളെ ചോദ്യം ചെയ്‍തെങ്കിലും അപ്പോഴും കുറ്റം നിഷേധിക്കുകയായിരുന്നു. അതേ വിമാനത്തില്‍ തന്നെ യാത്ര ചെയ്‍തിരുന്ന തന്റെ കാമുകിയാണ് ഈ ബാഗ് തന്നയച്ചതെന്നായിരുന്നു പ്രധാന വാദം. നാട്ടില്‍ നിന്ന് പുറപ്പെടുന്ന സമയത്ത് കാമുകി ഈ ബാഗ് തന്നെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ ബാഗ് തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശിക്കുകയും ചെയ്‍തെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി വിശ്വസനീയമായി കണക്കാക്കിയില്ല. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി 10 വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.