തനിക്ക് മയക്കുമരുന്നിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും ദുബൈയിലേക്ക് യാത്ര തിരിക്കുന്നതിന്റെ തലേദിവസം ഒരു ബന്ധു നല്‍കിയ പാര്‍ലസാണ് ഇതെന്നുമാണ് ഇയാള്‍ പറഞ്ഞത്. 

ദുബൈ: ഒന്നര കിലോഗ്രാം കൊക്കെയ്‍നുമായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായ വിദേശിക്കെതിരെ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. 39 വയസുകാരനായ പ്രതി ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ദുബൈയിലെത്തിയത്. കസ്റ്റംസ് അധികൃതര്‍ വിമാനത്താവത്തില്‍ വെച്ചു നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. 

ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‍തപ്പോള്‍ തനിക്ക് മയക്കുമരുന്നിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും ദുബൈയിലേക്ക് യാത്ര തിരിക്കുന്നതിന്റെ തലേദിവസം ഒരു ബന്ധു നല്‍കിയ പാര്‍ലസാണ് ഇതെന്നുമാണ് ഇയാള്‍ പറഞ്ഞത്. ദുബൈ പൊലീസിന്റെ ആന്റി നര്‍ക്കോട്ടിക് സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്‍തത്. പിടിച്ചെടുത്ത വസ്‍തുക്കള്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കൊക്കെയ്‍നാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona