റിയാദ്: സൗദി അറേബ്യയില്‍ തര്‍ക്കത്തെ തുടര്‍ന്ന് വിദേശി കുത്തേറ്റ് മരിച്ചു. ഉത്തര ജിദ്ദയിലെ അല്‍ നുസ്‍ഹയിലായിരുന്നു സംഭവം. ഈജിപ്തുകാരനാണ് മരിച്ചത്. ഇയാളുടെ നാട്ടുകാരായ രണ്ട് പേരായിരുന്നു കൊലപാതകത്തിന് പിന്നില്‍. ഇവരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ഈജിപ്തുകാര്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് വലിയ ബഹളം കേട്ടിരുന്നതായും പിന്നാലെയാണ് കൊലപാതക വാര്‍ത്ത അറിഞ്ഞതെന്നും പരിസരത്ത് താമസിക്കുന്നവര്‍ പറഞ്ഞു.