വാക്കേറ്റം മൂര്‍ച്ഛിച്ച് ഒരാള്‍ എതിരാളിയെ കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. 

റിയാദ്: സൗദി അറേബ്യയിലെ അസീസിയയില്‍ റസ്റ്റോറന്റിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെയാണ് രണ്ട് യെമന്‍ സ്വദേശികള്‍ തമ്മിലുള്ള വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചത്.

വാക്കേറ്റം മൂര്‍ച്ഛിച്ച് ഒരാള്‍ എതിരാളിയെ കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പരിക്കേറ്റ യെമന്‍ സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു. കൊലപാതകിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‍തു. ഇയാള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.