ആത്മഹത്യ ചെയ്യാനുള്ള എന്തെങ്കിലും കാരണമുള്ളതായി അറിയില്ലെന്നാണ് സ്‍പോണ്‍സര്‍ പൊലീസിന് നല്‍കിയ മൊഴിയിലുള്ളത്. നാട്ടില്‍ പോകേണ്ട ആവശ്യമുണ്ടായിരുന്നെങ്കില്‍ താന്‍ അനുമതി നല്‍കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. 

കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയായി ജോലി ചെയ്‍തിരുന്ന വിദേശി വനിത സ്‍പോണ്‍സറുടെ വീടിനുള്ളില്‍ തൂങ്ങിമരിച്ചു. കുവൈത്തിലെ അല്‍ ഉയൂനിലായിരുന്നു സംഭവം. 53 വയസുകാരിയാണ് മരിച്ചത്.

ആത്മഹത്യ ചെയ്യാനുള്ള എന്തെങ്കിലും കാരണമുള്ളതായി അറിയില്ലെന്നാണ് സ്‍പോണ്‍സര്‍ പൊലീസിന് നല്‍കിയ മൊഴിയിലുള്ളത്. നാട്ടില്‍ പോകേണ്ട ആവശ്യമുണ്ടായിരുന്നെങ്കില്‍ താന്‍ അനുമതി നല്‍കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. തൈമ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്.