ഉംറയ്ക്ക് വരുന്ന തീർത്ഥാടകർ ഇനി മുതൽ കൊവിഡ് ചികിത്സ കൂടിയുള്ള ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടി വരും.
റിയാദ്: വിവിധ ആവശ്യങ്ങൾക്കായി സൗദി അറേബ്യയിലേക്ക് വരുന്ന വിദേശികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ കൊവിഡ് ചികിത്സയും ഉൾപ്പെടുത്തി. തീർത്ഥാടനം, വിനോദസഞ്ചാരം, സന്ദർശനം എന്നീ ആവശ്യങ്ങൾക്കായി സൗദിയിലേക്ക് വരുന്നവർക്കുള്ള ആരോഗ്യ ഇൻഷുറൻസിലാണ് കൊവിഡ് ചികിത്സ ഉൾപ്പെടുത്തിയത്.
ഉംറയ്ക്ക് വരുന്ന തീർത്ഥാടകർ ഇനി മുതൽ കൊവിഡ് ചികിത്സ കൂടിയുള്ള ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടി വരും. കൊവിഡ് ബാധിച്ചാൽ ലഭിക്കേണ്ട മുഴുവൻ ചികിത്സയുടെയും ക്വാറൻറീന്‍റെയും മറ്റ് അടിയന്തിര വൈദ്യ സഹായത്തിൻറെയും ചെലവുകൾ മുഴുവൻ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടും.
