Asianet News MalayalamAsianet News Malayalam

ടിപ്പ് കിട്ടിയ പണം കൂട്ടിവെച്ച പ്രവാസിക്ക് ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം സ്വന്തം

  • 27-ാം ജന്മദിനത്തിന് ഏതാനും ദിനസങ്ങള്‍ക്ക് മുമ്പ് ബിഗ് ടിക്കറ്റിന്റെ ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷനിലൂടെയാണ് ഖത്താര്‍ ഹുസൈന്‍ ടിക്കറ്റെടുത്തത്.
  • കാര്‍ വാഷ് സെന്ററില്‍ ഫോര്‍മാനായി ജോലി ചെയ്യുന്ന അദ്ദേഹവും സഹപ്രവര്‍ത്തകനും ടിപ്പ് കിട്ടുന്ന പണം കൂട്ടിവെച്ചാണ് ബിഗ് ടിക്കറ്റെടുത്തിരുന്നത്.
  • സമ്മാനത്തുകയും ഇവര്‍ തുല്യമായി പങ്കുവെയ്ക്കും.
Foreman from Sharjah who pools his tips every month to purchase Big Tickets takes home AED 30 million
Author
First Published Dec 6, 2022, 2:58 PM IST

അബുദാബി: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അബുദാബിയില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കുമ്പോള്‍ തമിഴ്‍നാട് സ്വദേശിയായ ഖത്താര്‍ ഹുസൈന്‍ അവധിക്ക് നാട്ടിലായിരുന്നു. 246-ാം സീരിസ് നറുക്കെടുപ്പില്‍ ഭാഗ്യവാനായി മാറിയ ഖത്താര്‍ ഹുസൈനെ ഫോണില്‍ ബന്ധപ്പെടാന്‍ ബിഗ് ടിക്കറ്റ് അവതാരകരായ റിച്ചാര്‍ഡും ബുഷ്റയും ശ്രമിച്ചെങ്കിലും ഭാഗ്യവാന്‍ ഇങ്ങ് നാട്ടിലാരുന്നതിനാല്‍ അത് നടന്നില്ല. ഫോണ്‍ എടുക്കാന്‍ സാധിച്ചില്ലെങ്കിലും നാട്ടിലിരുന്ന് നറുക്കെടുപ്പ് തത്സമയം കാണുന്നുണ്ടായിരുന്നു ഈ മെഗാ പ്രൈസ് വിജയി. ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ മൂന്ന് കോടി ദിര്‍ഹം (67 കോടിയിലധികം ഇന്ത്യന്‍ രൂപ) കിട്ടിയത് തനിക്കാണെന്ന് അറിഞ്ഞപ്പോള്‍ പിന്നെ സമയം കളയാതെ ടിക്കറ്റെടുത്ത് എത്രയും വേഗം യുഎഇയില്‍ എത്താനായി ശ്രമം.
Foreman from Sharjah who pools his tips every month to purchase Big Tickets takes home AED 30 million

ഷാര്‍ജയിലെ ഒരു കാര്‍ വാഷ് സെന്ററില്‍ ഫോര്‍മാനായി ജോലി ചെയ്യുന്ന ഖത്താര്‍ ഹുസൈന്റെ മാസശമ്പളം 1500 ദിര്‍ഹമാണ്. ഖത്താറും ഒരുമിച്ച് ജോലി ചെയ്യുന്ന ഒരു സുഹൃത്തും എല്ലാ മാസവും ടിപ്പ് കിട്ടുന്ന പണം അങ്ങനെ തന്നെ മാറ്റിവെയ്ക്കും. അതുപയോഗിച്ചായിരുന്നു ബിഗ് ടിക്കറ്റെടുത്തിരുന്നത്. ഇതേ സ്ഥാപനത്തില്‍ തന്നെ ഓയില്‍ ചേഞ്ചറായി ജോലി ചെയ്‍തിരുന്ന സുഹൃത്തിന്റെ മാസ ശമ്പളമാവട്ടെ 1200 ദിര്‍ഹവും. ഇരുവര്‍ക്കും മെഗാ സമ്മാനം സ്വന്തമായതോടെ ജീവിതം തന്നെ മാറി മാറിയാന്‍ പോകുന്ന 67 കോടിയുടെ സമ്മാനത്തുക തുല്യമായി പങ്കിട്ടെടുക്കാം.

ഈ മാസം തന്റെ ജന്മദിനത്തിന് ഏതാനും ദിവസം മുമ്പ് നവംബര്‍ 11നായിരുന്നു ഖത്താര്‍ ബിഗ് ടിക്കറ്റെടുത്തത്. ബിഗ് ടിക്കറ്റിന്റെ ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ ഉപയോഗപ്പെടുത്തി തന്റെ ജന്മദിനത്തില്‍ ടിക്കറ്റ് കൈയില്‍ കിട്ടുന്ന തരത്തിലായിരുന്നു വാങ്ങിയത്. ഒടുവില്‍ ഡിസംബര്‍ മൂന്നിന് നറുക്കെടുപ്പ് നടന്നപ്പോള്‍ പിറന്നാള്‍ സമ്മാനമായി ലഭിച്ചത് മൂന്ന് കോടി ദിര്‍ഹത്തിന്റെ മെഗാ പ്രൈസും.

ഇന്ത്യക്കാരനായ തോമസ് ഒല്ലൂക്കാരനാണ് രണ്ടാം സമ്മാനമായ പത്ത് ലക്ഷം ദിര്‍ഹം ലഭിച്ചത്.
Foreman from Sharjah who pools his tips every month to purchase Big Tickets takes home AED 30 million

വരുന്ന ജനുവരി മൂന്നിന് നടക്കാനിരിക്കുന്ന അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്നയാളിന് 3.5 കോടി ദിര്‍ഹമാണ് (78 കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനമായി ലഭിക്കുക. ഗ്രാന്റ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം ലഭിക്കുന്നയാളിന് 10 ലക്ഷം ദിര്‍ഹമായിരിക്കും സമ്മാനം. മൂന്ന് വിജയികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതവും സ്വന്തമാക്കാനാവും. ഈ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ വാങ്ങാമെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios