മസ്‍കത്ത്: ഒമാനിലേക്ക് അനധികൃതമായി ആളുകളെ കടത്തിയ സംഘം റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയിലായി. സമുദ്രമാര്‍ഗം ആളുകളെ എത്തിച്ചിരുന്ന നാല് പേരാണ് നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്റിന്റെ പിടിയിലായത്. ഇവരില്‍ രണ്ട് പേര്‍ പ്രവാസികളാണെന്നും പൊലീസ് വ്യക്തമാക്കി. വിദേശ ഏജന്‍സികളുടെ സഹായത്തോടെയായിരുന്നു നടപടി. പിടിയിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്.