വലിയ പതാകകള്‍ സ്ഥാപിച്ച വാഹനങ്ങളും നിരോധിത ബലൂണുകളും വാട്ടര്‍ പിസ്റ്റളുകളും വില്‍പ്പന നടത്തിയ വാഹനങ്ങളും പിടിച്ചെടുത്തു.

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷത്തിനിടെ കാല്‍നടയാത്രക്കാര്‍ക്ക് നേരെ വാട്ടര്‍ ബലൂണ്‍ എറി‌ഞ്ഞവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. പിടിയിലായ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അറസ്റ്റ് ചെയ്തവരെ തുടര്‍ നിയമ നടപടികള്‍ക്കായി പരിസ്ഥിതി പൊലീസിന് കൈമാറി. 

വലിയ പതാകകള്‍ സ്ഥാപിച്ച വാഹനങ്ങളും നിരോധിത ബലൂണുകളും വാട്ടര്‍ പിസ്റ്റളുകളും വില്‍പ്പന നടത്തിയ വാഹനങ്ങളും പിടിച്ചെടുത്തു. പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ പ്രോസിക്യൂഷന് കൈമാറി. ഇവര്‍ക്ക് 500 ദിനാര്‍ വരെ ശിക്ഷ ലഭിക്കും. മറ്റുള്ളവര്‍ക്ക് തടസ്സമാകുന്ന രീതിയില്‍ റോഡുകളില്‍ കൂട്ടം കൂടരുതെന്നും സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധമായ ആഘോഷങ്ങള്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. 

Read Also - പൊന്നുപോലെ നോക്കി, പക്ഷെ കയ്യബദ്ധം, മലയാളി വധശിക്ഷ കാത്ത് ജയിലിൽ; രക്ഷയ്ക്ക് ഒരേയൊരു വഴി, 1.5 കോടി റിയാൽ

അൽ സലാം ആശുപത്രിയുടെ താമസ സ്ഥലത്തിനടുത്ത് റോഡ് മുറിച്ചുകടക്കവെ അപകടം; മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു

കുവൈത്ത് സിറ്റി: മലയാളി നഴ്സ് കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ ഇരിട്ടി കച്ചേരിക്കടവ് ചക്കാനിക്കുന്നേൽ മാത്യുവിന്റെയും ഷൈനിയുടെയും മകൾ ദീപ്തി ജോമേഷ് (33) ആണ് മരിച്ചത്. കുവൈത്തിലെ അൽ സലാം ആശുപത്രിയിൽ നേഴ്സായിരുന്നു. 

തിങ്കളാഴ്ച്ച വൈകിട്ട് ആശുപത്രിയുടെ താമസ സ്ഥലത്തിന് അടുത്തുള്ള റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ചായിരുന്നു അന്ത്യം. ഭ‍ർത്താവ് ജോമേഷ് വെളിയത്ത് ജോസഫ് കുവൈത്ത് സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തിലെ ജീവനക്കാരനാണ്. സഹോദരൻ - ദീക്ഷിത്ത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...