അബുദാബിയിലും അല്‍ഐനിലും ഒരു സംഘം പ്രവാസികളാണ് ഈ പ്രിന്റിങ് പ്രസുകള്‍ നടത്തിയിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. 

അബുദാബി: മസാജ് പരസ്യങ്ങളുടെ കാര്‍ഡുകള്‍ അച്ചടിച്ച് വിതരണം ചെയ്യുന്ന മൂന്ന് പ്രന്റിങ് പ്രസുകളില്‍ അബുദാബി പൊലീസിന്റെ പരിശോധന. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന മസാജ് കേന്ദ്രങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കാനായി ലക്ഷക്കണക്കിന് പരസ്യ കാര്‍ഡുകളാണ് ഇവിടെ തയ്യാറാക്കിയിരുന്നത്. അബുദാബിയിലും അല്‍ഐനിലും ഒരു സംഘം പ്രവാസികളാണ് ഈ പ്രിന്റിങ് പ്രസുകള്‍ നടത്തിയിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. 

കുറ്റകൃത്യം സംബന്ധിച്ച സൂചന ലഭിച്ചതിന് പിന്നാലെ അന്വേഷണം നടത്തുകയായിരുന്നുവെന്നാണ് അബുദാബി പൊലീസ് അറിയിച്ചത്. നാല് പേരാണ് അറസ്റ്റിലായത്. സംശയകരമായ എന്തെങ്കിലും പ്രവര്‍ത്തനം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ 8002626 എന്ന നമ്പറില്‍ പൊലീസിനെ അറിയിക്കണമെന്ന് അബുദാബി പൊലീസ് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സുഹൈല്‍ അല്‍ റാഷിദി അറിയിച്ചു.