പ്രാദേശികമായി നിര്‍മിച്ച 114 കുപ്പി മദ്യമാണ് ഇവരുടെ കൈവശമുണ്ടായിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയംഅറിയിച്ചു. പിടിയിലായവരില്‍ രണ്ട് പേര്‍ മദ്യ ലഹരിയിലായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രാദേശികമായി നിര്‍മിച്ച മദ്യവും മയക്കുമരുന്നുമായി നാല് പ്രവാസികളെ പൊലീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. മുബാറക് അല്‍ കബീറിലെ സബ്‍ഹാന്‍ ഏരിയയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പ്രാദേശികമായി നിര്‍മിച്ച 114 കുപ്പി മദ്യമാണ് ഇവരുടെ കൈവശമുണ്ടായിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയംഅറിയിച്ചു. പിടിയിലായവരില്‍ രണ്ട് പേര്‍ മദ്യ ലഹരിയിലായിരുന്നു.
ഖുറൈന്‍ ഏരിയയില്‍ നിന്ന് മയക്കുമരുന്നുമായി മറ്റ് രണ്ട് പേരും പൊലീസിന്റെ പിടിയിലായി. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിടെ പൊലീസ് പട്രോള്‍ സംഘത്തിന്റെ വാഹനവുമായി കൂട്ടിയിടിച്ചപ്പോഴാണ് ഇവര്‍ പിടിയിലായത്. എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
Read also: കുവൈത്തില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു; ഒരാള്‍ക്ക് പരിക്ക്
അനധികൃത മദ്യനിര്‍മ്മാണം; പിടിച്ചെടുത്തത് 400 കുപ്പി മദ്യം, കുവൈത്തില്‍ നാലുപേര്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ 400 കുപ്പി മദ്യം പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മദ്യനിര്‍മ്മാണ ശാല കണ്ടെത്തിയത്. കബ്ദ് പ്രദേശത്തെ മദ്യനിര്‍മ്മാണശാല നടത്തിയ നാലുപേരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വില്‍പ്പനയ്ക്കായി ഉണ്ടാക്കി സൂക്ഷിച്ച 400 കുപ്പി മദ്യം ജഹ്‌റ ഗവര്‍ണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Read More: കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം; കാണാതായ യുവാവിന്റേതെന്ന് സംശയം
