Asianet News MalayalamAsianet News Malayalam

Gulf News| മയക്കുമരുന്ന് കടത്ത്; ഒമാനില്‍ നാല് ഏഷ്യക്കാര്‍ പിടിയില്‍

മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവയെ പ്രതിരോധിക്കുന്ന ഡയറക്ടറേറ്റ് ജനറല്‍, പ്രത്യേക ടാസ്‌ക് ഫോഴ്സിന്റെ സഹകരണത്തോടെ, വലിയ അളവില്‍ മയക്കുമരുന്നുമായി കടല്‍ വഴി അനധികൃതമായി രാജ്യത്തേക്ക് കടന്ന രണ്ട് നുഴഞ്ഞുകയറ്റക്കാര്‍ ഉള്‍പ്പെടെ ഏഷ്യന്‍ പൗരത്വമുള്ള നാല് വിദേശികളാണ്  അറസ്റ്റില്‍ ആയതെന്ന് ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

four Asians arrested in Oman for smuggling Narcotics
Author
Muscat, First Published Nov 23, 2021, 9:58 PM IST

മസ്‌കറ്റ്: മയക്കുമരുന്നുമായി (narcotics substances ഒമാനിലേക്ക് (Oman)നുഴഞ്ഞുകയറാന്‍ ശ്രമിച്ച വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ പിടിയിലായ നാല് വിദേശ പൗരന്മാരില്‍ നിന്ന് 59 കിലോഗ്രാമിലധികം ക്രിസ്റ്റല്‍ മയക്കുമരുന്നും, 11 കിലോഗ്രാം ഹാഷിഷും 39,600 സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തു.

മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവയെ പ്രതിരോധിക്കുന്ന ഡയറക്ടറേറ്റ് ജനറല്‍, പ്രത്യേക ടാസ്‌ക് ഫോഴ്സിന്റെ സഹകരണത്തോടെ, വലിയ അളവില്‍ മയക്കുമരുന്നുമായി കടല്‍ വഴി അനധികൃതമായി രാജ്യത്തേക്ക് കടന്ന രണ്ട് നുഴഞ്ഞുകയറ്റക്കാര്‍ ഉള്‍പ്പെടെ ഏഷ്യന്‍ പൗരത്വമുള്ള നാല് വിദേശികളാണ്  അറസ്റ്റില്‍ ആയതെന്ന് ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയായിവരികയാണെന്നും  പൊലീസിന്റെ പറയുന്നു.

 സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ക്ക് ജോലി നല്‍കിയ പ്രവാസി അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലി നല്‍കിയ പ്രവാസി അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അഞ്ച് പ്രവാസി വനിതകള്‍ക്ക് ഇയാള്‍ അഭയം നല്‍കിയതായി കണ്ടെത്തിയത്.

സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികളെ മറ്റ് സ്ഥലങ്ങളില്‍ ദിവസ വേതന അടിസ്ഥാനത്തിലോ അല്ലെങ്കില്‍ മണിക്കൂര്‍ അടിസ്ഥാനത്തിലോ ജോലിക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചുവരികയാണ്. പിടിയിലായ ആറ് പേരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തും.

താമസ, തൊഴില്‍ നിയമ ലംഘകര്‍ക്കെതിരെ കടുത്ത നടപടിയാണ് കുവൈത്തില്‍ ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപക പരിശോധനകള്‍ നടക്കുന്നുണ്ട്. പിടിയിലാകുന്നവരെ എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ രേഖകള്‍ ശരിയാക്കാന്‍ ഒന്നിലധികം അവസരങ്ങള്‍ നല്‍കിയിരുന്നതിനാല്‍ ഇനി പൊതുമാപ്പ് പ്രഖ്യാപിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ അനധികൃത താമസക്കാര്‍ക്ക് പിഴയടച്ച് സ്വമേധയാ രാജ്യം വിട്ട് പോകാനുള്ള അവസരമുണ്ട്. ഇവര്‍ക്ക് പിന്നീട് മറ്റൊരു വിസയില്‍ മടങ്ങിവരാനുമാവും. 

Follow Us:
Download App:
  • android
  • ios