Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ നാല് കാറുകൾ കൂട്ടിയിടിച്ച് രണ്ട് മരണം

സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. നാല് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.

four car collided in saudi arabia two died and six injured
Author
Riyadh Saudi Arabia, First Published Nov 5, 2021, 9:02 PM IST

റിയാദ്: ദക്ഷിണ സൗദിയിൽ (Saudi Arabia) കാറുകൾ കൂട്ടിയിടിച്ച് രണ്ട് മരണം. അസീർ (Asir) പ്രവിശ്യയിലെ മഹായിൽ അസീർ - റഹ്ലത് ഖനാ റോഡിൽ നാലു കാറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് (Road accident). രണ്ടു പേർ തൽക്ഷണം മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. 

സുരക്ഷാ വകുപ്പുകളും റെഡ് ക്രസന്റ് സൊസൈറ്റി പ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ മഹായിൽ അസീർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ ആറു പേരും ഒരു കുടുംബത്തിൽ പെട്ടവരാണ്. ദമ്പതികൾക്കും നാലു മക്കൾക്കുമാണ് പരിക്കേറ്റതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. അപകടത്തെ തുടർന്ന് റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കം ചെയ്‍താണ് റോഡിൽ സുരക്ഷാ വകുപ്പുകൾ ഗതാഗതം പുനഃസ്ഥാപിച്ചത്.

സൗദിയില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 70 ശതമാനമായി
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ 70 ശതമാനമായെന്ന് ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജില്‍ അറിയിച്ചു. കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂര്‍ത്തിയായവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനായി മുമ്പോട്ട് വരണമെന്നും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നത് കര്‍ശനമായി തുടരണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും പുലര്‍ത്തുന്ന ജാഗ്രതയെ മന്ത്രി അല്‍ ജലാജീല്‍ അഭിനന്ദിച്ചു. രാജ്യത്ത് കൊവിഡ് രോഗബാധയും മരണങ്ങളും കുറയുന്നത് സന്തോഷത്തോടെയാണ് വീക്ഷിക്കുന്നതെന്നും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിന്റെയും സമൂഹത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം വര്‍ധിച്ചതിന്റെയും ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios