മസ്‌കറ്റ്: ഒമാനില്‍ കടലില്‍ കാണാതായ നാല് സ്വദേശികളെ റോയല്‍ എയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. നാല് സ്വദേശികളുമായി കടലില്‍ കാണാതായ മത്സ്യബന്ധന ബോട്ട് റോയല്‍ എയര്‍ ഫോഴ്‌സിന്റെ എയര്‍ ക്രാഫ്റ്റ് തെരച്ചിലൂടെ കണ്ടെത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു. നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സഹമിന് വടക്കുകിഴക്കായാണ് കടലില്‍ ബോട്ട് കണ്ടെത്തിയത്. തുടര്‍ന്ന് ചില പ്രദേശവാസികളുടെ സഹായത്തോടെ മറ്റൊരു ബോട്ടില്‍ ഇവരെ കരയ്‌ക്കെത്തിക്കുകയായിരുന്നെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.