Asianet News MalayalamAsianet News Malayalam

സൗദിയില്‍ കൊവിഡ് ബാധിച്ച് നാല് മരണം

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,449 ആയി. ഇതില്‍ 5,36,493 പേരും സുഖം പ്രാപിച്ചു. ആകെ 8,736 പേര്‍ മരിച്ചു.

four covid deaths reported in saudi on october 7
Author
riyadh, First Published Oct 7, 2021, 8:43 PM IST

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ്( covid 19) ബാധിച്ച് നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 45 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. സൗദി ആരോഗ്യമന്ത്രാലയം(Saudi Health Ministry) പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ 46 പേര്‍ രോഗമുക്തി നേടി. 51,683 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്.

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,449 ആയി. ഇതില്‍ 5,36,493 പേരും സുഖം പ്രാപിച്ചു. ആകെ 8,736 പേര്‍ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരില്‍ 147 പേര്‍ക്ക് മാത്രമാണ് ഗുരുതര സ്ഥിതി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 43,009,950 ഡോസ് കവിഞ്ഞു. ഇതില്‍ 23,579,734 എണ്ണം ആദ്യ ഡോസ് ആണ്. 19,430,216 എണ്ണം സെക്കന്‍ഡ് ഡോസും. 1,666,373 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 6, മക്ക 2, ത്വാഇഫ് 2, മറ്റ് 22 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.


 

Follow Us:
Download App:
  • android
  • ios