ഓഗസ്റ്റ് 12 മുതല്‍ അബുദാബിയിലെ റോഡുകളില്‍ പുതിയ വേഗ നിയന്ത്രണം നിലവില്‍ വരും. ഇതോടെ വേഗപരിധി മാറുമെന്നതിനേക്കാള്‍ ഒരു കിലോമീറ്റര്‍ അധിക വേഗതയ്ക്ക് പോലും പിഴ ലഭിക്കുമെന്നതാണ് പ്രധാന കാര്യം.
അബുദാബി: ഓഗസ്റ്റ് 12 മുതല്‍ അബുദാബിയിലെ റോഡുകളില്‍ പുതിയ വേഗ നിയന്ത്രണം നിലവില്‍ വരും. ഇതോടെ വേഗപരിധി മാറുമെന്നതിനേക്കാള്‍ ഒരു കിലോമീറ്റര്‍ അധിക വേഗതയ്ക്ക് പോലും പിഴ ലഭിക്കുമെന്നതാണ് പ്രധാന കാര്യം.
നിലവില്‍ അബുദാബിയിലെ റോഡുകളില്‍ 20 കിലോമീറ്റര്‍ ബഫര്‍ സ്പീഡ് അനുവദിക്കാറുണ്ട്. അതായത് റോഡുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് പരമാവധി വേഗതയേക്കാള്‍ 20 കിലോമീറ്റര്‍ വരെ അധിക വേഗതയുണ്ടെങ്കിലും പിഴ ശിക്ഷ ലഭിക്കില്ല. ഈ സൗകര്യമാണ് ഒഴിവാക്കുന്നത്. ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അബുദാബി പൊലീസിലെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ അറിഞ്ഞത്. റോഡിലെ സുരക്ഷ ഉറപ്പുവരുത്താനും അപകടങ്ങള്‍ പരമാവധി കുറയ്ക്കാനുമാണ് ലക്ഷ്യമിടുന്നത്.
സിറ്റി റോഡുകളില്‍ നേരത്തെ 60 കിലോമീറ്ററായിരുന്ന വേഗപരിധി ഇനി മുതല്‍ 80 കിലോമീറ്ററായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഹൈവേകളില്‍ 120 കിലോമീറ്റര്‍ വേഗതയുണ്ടായിരുന്നത് 140 കിലോമീറ്ററായി വര്‍ദ്ധിപ്പിക്കും.
