അമിത വേഗതയില്‍ പാഞ്ഞുവന്ന കാറുകള്‍ പെട്ടെന്ന് ലേന്‍ മാറിയപ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ഒരു കാര്‍ ലൈറ്റ് പോസ്റ്റിലേക്ക് ഇടിച്ചുകയറി ഡ്രൈവറും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും തല്‍ക്ഷണം മരിച്ചു.
അല്‍ഐന്‍: റോഡില്‍ മത്സരയോട്ടം നടത്തിയ രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. അല്‍ഐനിലെ അല്‍ നാസിരിയ റോഡില്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു അപകടം.
അമിത വേഗതയില്‍ പാഞ്ഞുവന്ന കാറുകള്‍ പെട്ടെന്ന് ലേന്‍ മാറിയപ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ഒരു കാര്‍ ലൈറ്റ് പോസ്റ്റിലേക്ക് ഇടിച്ചുകയറി ഡ്രൈവറും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും തല്‍ക്ഷണം മരിച്ചു. പെസട്രിയന്‍ ക്രോസിങിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ട് സ്ത്രീകളെയാണ് രണ്ടാമത്തെ കാര്‍ ഇടിച്ചത്. രണ്ട് സ്ത്രീകളും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവം നടന്നയുടന്‍ തന്നെ പൊലീസും ആംബുലന്‍സുകളും സ്ഥലത്തെത്തി വാഹനങ്ങളിലുണ്ടായിരുന്നവരെയും അപകടത്തില്‍ പെട്ട മറ്റുള്ളവരെയും ആശുുപത്രിയിലേക്ക് മാറ്റി. പൊതുനിരത്തില്‍ നിയമവിരുദ്ധമായി മത്സരയോട്ടം നടത്തിയതാണ് അപകട കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സലീം ബിന്‍ മുബാറക് അല്‍ ദാഹിരി അറിയിച്ചു.
