ദുബ ​ഗവർണറേറ്റിലുള്ള ഒരു അപ്പാർട്ട്മെന്റിൽ നിന്നുമാണ് ഇവരെ പിടികൂടിയത്

തബൂക്ക്: സൗദി അറേബ്യയിൽ വേശ്യാവൃത്തി നടത്തിയതിന് രണ്ട് സ്ത്രീകൾ ഉൾപ്പടെ നാല് പ്രവാസികൾ അറസ്റ്റിൽ. വടക്കൻ തബൂക്ക് മേഖലയിലെ ദുബ ​ഗവർണറേറ്റിലാണ് സംഭവം. ഇവിടെയുള്ള ഒരു അപ്പാർട്ട്മെന്റിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. തബൂക്ക് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രവാസികളെ അറസ്റ്റു ചെയ്യാൻ കഴിഞ്ഞത്. പൊതു സുരക്ഷ വിഭാ​ഗവുമായും മനുഷ്യക്കടത്ത് വിരുദ്ധ വിഭാ​ഗവുമായും സഹകരിച്ചാണ് തബൂക്ക് പോലീസ് റെയ്ഡുകൾ നടത്തിയത്. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു. കുറ്റകൃത്യങ്ങൾ തടയുന്നതിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാ​ഗമായി പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. 

read more:  'ജീവനുവേണ്ടി യാചിച്ചിട്ടും നിരവധി തവണ കുത്തി'; രണ്ട് ഇന്ത്യക്കാർ ദുബൈയിൽ കൊല്ലപ്പെട്ടു, പ്രതി അന്യരാജ്യക്കാരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം