വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇലക്ട്രിക്കല്‍ കേബിളുകള്‍ മോഷ്ടിച്ച നാല് ഏഷ്യക്കാരെ വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
മസ്കറ്റ്: മോഷണക്കുറ്റത്തിന് ഒമാനില്‍ നാല് പ്രവാസികള്‍ അറസ്റ്റില്‍. ഇലക്ട്രിക്കല്‍ കേബിളുകള്‍ മോഷ്ടിച്ചതിനാണ് ഏഷ്യക്കാരായ നാലുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇലക്ട്രിക്കല്‍ കേബിളുകള്‍ മോഷ്ടിച്ച നാല് ഏഷ്യക്കാരെ വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഉടമ പുറത്തിറങ്ങിയ നേരത്ത് കാറുമായി കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍
ഒമാനില്‍ വഴിതെറ്റി മരുഭൂമിയില്‍ കുടങ്ങിയയാളെ വ്യോമസേനയുടെ തെരച്ചിലില്‍ കണ്ടെത്തി
മസ്‍കത്ത്: ഒമാനില്‍ വഴിതെറ്റി മരുഭൂമിയില്‍ കുടങ്ങിയയാളെ അന്വേഷിച്ച് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന ഇബ്റി വിലായത്തിലുള്ള എംപ്‍റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലാണ് ഒരു സ്വദേശിയെ കാണാതായത്.
ഒമാന്‍ റോയല്‍ എയര്‍ ഫോഴ്‍സിന്റെ സഹായത്തോടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തുകയായിരുന്നു. കണ്ടെത്തിയ ഉടന്‍ തന്നെ ഇയാളെ ഇബ്റി ഹോസ്‍പിറ്റലിലേക്ക് മാറ്റി. ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഒമാന്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.
പ്രവാസികളുടെ വിസ പുതുക്കുന്നതിനുള്ള കുറഞ്ഞ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും
മസ്‍കത്ത്: ഒമാനില്‍ വിസ പുതുക്കുന്നതിനുള്ള നിരക്കുകള്‍ കുറച്ചത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശപ്രകാരമാണ് പ്രവാസികളുടെ വിസാ നിരക്കുകള്‍ കുറച്ചത്. പുതിയ നിരക്കുകള്‍ ഇന്ന് പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തില്‍ തൊഴില്‍ പെര്‍മിറ്റുകളുടെ കാലാവധി പുതുക്കുന്നതില്‍ കാലതാമസം വരുത്തിയവര്‍ക്കുള്ള പിഴയും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സെപ്‍റ്റംബര്‍ ഒന്നിനകം നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥയുണ്ട്.
വിസ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകളാണ് കുറച്ചിട്ടുണ്ട്. സുല്‍ത്താന്റെ നിര്‍ദേശത്തിന് പിന്നാലെ പുതിയ വിസാ നിരക്കുകള്‍ ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം നേരത്തെ തന്നെ പുറത്തിറക്കുകയും ചെയ്‍തിരുന്നു. കൃത്യമായി സ്വദേശിവത്കരണ നിരക്ക് പാലിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ ഫീസില്‍ 30 ശതമാനം ഇളവും ലഭിക്കും.
