Asianet News MalayalamAsianet News Malayalam

ഒമാനില്‍ വാഹനാപകടം; നാല് വിദേശികള്‍ മരിച്ചു, രണ്ട് പേര്‍ക്ക് ഗുരതര പരിക്ക്

കഴിഞ്ഞദിവസം ഉച്ചയോടെയാണ് അപകടമുണ്ടായത്. വാരാന്ത്യ അവധിക്ക് ജബൽ അക്തറിലേക്ക് വിനോദയാത്രക്ക് പുറപെട്ട ആറ് ശ്രീലങ്കൻ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ജബൽ അക്തറിൽ നിന്നും മസ്കത്തിലേക്ക്  മടങ്ങി വരവെ നിയന്ത്രണം നഷ്ടപെട്ട വാഹനം അപകടത്തിൽ പെടുകയായിരുന്നു. 

four expats killed in car crash in oman
Author
Muscat, First Published Feb 24, 2019, 10:03 AM IST

മസ്കത്ത്: ഒമാനിലെ ജബൽ അൽ അക്തറിലുണ്ടായ വാഹനാപകടത്തിൽ നാലു വിദേശികൾ മരിച്ചു. രണ്ടു പേർ ഗുരുതരമായ പരുക്കുകളോടെ നിസ്‍വ ആശുപത്രിയിൽ ചികിത്സയിലാണ്. വിനോദയാത്രയ്ക്ക് പുറപ്പെട്ട സംഘമാണ് അപകടത്തില്‍പെട്ടത്.

കഴിഞ്ഞദിവസം ഉച്ചയോടെയാണ് അപകടമുണ്ടായത്. വാരാന്ത്യ അവധിക്ക് ജബൽ അക്തറിലേക്ക് വിനോദയാത്രക്ക് പുറപെട്ട ആറ് ശ്രീലങ്കൻ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ജബൽ അക്തറിൽ നിന്നും മസ്കത്തിലേക്ക്  മടങ്ങി വരവെ നിയന്ത്രണം നഷ്ടപെട്ട വാഹനം അപകടത്തിൽ പെടുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ നാലുപേര്‍ മരണപെട്ടു. രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നുവെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ നിസ്‍വ ആശുപത്രി  മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സമുദ്ര നിരപ്പിൽ നിന്നും 2800 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹിൽസ്റ്റേഷനാണ് ജബൽ അക്തര്‍.

Follow Us:
Download App:
  • android
  • ios