പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണും കര്‍ഫ്യൂവും ലംഘിക്കുന്നവര്‍ക്ക് മാപ്പ് നല്‍കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മീഡിയ വിഭാഗം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കുവൈത്ത് സിറ്റി: ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ നാല് പ്രവാസികളെ കസ്റ്റഡിയിലെടുത്തു. മഹ്ബൂലയിലാണ് സംഭവം. ഫെന്‍സിങ് മുറിച്ചാണ് ഇവര്‍ പുറത്തിറങ്ങിയത്. നാലുപേരെയും നാടുകടത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

ചോദ്യം ചെയ്യലില്‍ നാലുപേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണും കര്‍ഫ്യൂവും ലംഘിക്കുന്നവര്‍ക്ക് മാപ്പ് നല്‍കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മീഡിയ വിഭാഗം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കര്‍ഫ്യൂ ലംഘിച്ചതിന് മൂന്നുപേരാണ് ബുധനാഴ്ച അറസ്റ്റിലായത്. ഇവര്‍ മൂന്നുപേരും സ്വദേശികളാണ്.