റിയാദ്: ഉപഭോക്താക്കളെന്ന വ്യാജേന ജ്വല്ലറികളിലെത്തി സ്വര്‍ണം മോഷ്‍ടിച്ചിരുന്ന സംഘം റിയാദില്‍ പിടിയിലായി.  രണ്ട് സ്‍ത്രീകളുള്‍പ്പെടെ നാലംഗ സംഘമാണ് സുരക്ഷാ വകുപ്പുകളുടെ പിടിയിലായത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച് താമസിച്ചുവന്നിരുന്ന യെമനികളാണ് നാല് പേരും.

സ്വര്‍ണം വാങ്ങാനെത്തുന്നവരെന്ന വ്യാജേന കടകളില്‍ കയറിയ ശേഷം ജീവനക്കാരെ കബളിപ്പിച്ച് മോഷണം നടത്തുന്നതായിരുന്നു ഇവരുടെ രീതി. 305 ഗ്രാം തൂക്കം വരുന്ന ആഭരണങ്ങള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 61,000 റിയാല്‍ വിലവരുന്ന സ്വര്‍ണമാണ് ഇവര്‍ മോഷ്ടിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.