ഓയിൽ ആന്റ് ഗ്യാസ് സെക്യൂരിറ്റി അധികൃതരാണ് ഇവരെ പിടികൂടിയത്. 

മസ്‍കത്ത്: ഒമാനില്‍ ഒരു കമ്പനിയുടെ വെയർ ഹൗസിൽ നിന്നും ഇലക്ട്രിക്കൽ കേബിളുകൾ മോഷിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. ഓയിൽ ആന്റ് ഗ്യാസ് സെക്യൂരിറ്റി അധികൃതരാണ് ഇവരെ പിടികൂടിയത്. നാലുപേരിൽ ഒരു പ്രവാസിയും ഉൾപെടുന്നുവെന്ന് റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുകഴിഞ്ഞതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.