തമിഴ്‍നാട് കന്യാകുമാരി സ്വദേശി ഗോപാലകൃഷ്‍ണ പിള്ളയും (56) രണ്ട് സുഡാന്‍ പൗരന്മാരും ഒരു നേപ്പാൾ പൗരനുമാണ് മരിച്ചത്.
റിയാദ്: സൗദി അറേബ്യയിൽ ട്രക്കിന് പിന്നിൽ ട്രെയിലറിടിച്ച് തമിഴ്‍നാട് സ്വദേശിയും മറ്റ് രാജ്യക്കാരായ മൂന്നുപേരും മരിച്ചു. റിയാദ് - വാദി ദവാസിർ റോഡിൽ ലൈല അഫ്‍ലാജ് പട്ടണത്തിന് സമീപം റോഡ് പണിയിൽ ഏർപ്പെട്ടവരുടെ ട്രക്കിന് പുറകിൽ ട്രെയ്‌ലർ ഇടിച്ചാണ് അപകടമുണ്ടായത്. തമിഴ്‍നാട് കന്യാകുമാരി സ്വദേശി ഗോപാലകൃഷ്‍ണ പിള്ളയും (56) രണ്ട് സുഡാന്‍ പൗരന്മാരും ഒരു നേപ്പാൾ പൗരനുമാണ് മരിച്ചത്.
ഗോപാലകൃഷ്ണ പിള്ള 14 വർഷമായി കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ്: നീലകണ്‌ഠ പിള്ള, മാതാവ്: വലിമ്മ, ഭാര്യ: കല. ഗോപാലകൃഷ്ണ പിള്ളയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമ നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി ലൈല അഫ്‍ലാജ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് രാജയും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങും രംഗത്തുണ്ട്.
