ലഹരിമരുന്ന് കള്ളക്കടത്ത്, ലഹരിമരുന്ന് വില്‍പ്പന എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

മനാമ: ഫേസ് മാസ്‌കില്‍ ഒളിപ്പിച്ച് ബഹ്റൈനിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം. ഇതുമായി ബന്ധപ്പെട്ട് നാല് ഏഷ്യക്കാരെ ബഹ്‌റൈനില്‍ അറസ്റ്റ് ചെയ്തു. കസ്റ്റംസിന്റെ പിടിയിലാകാതിരിക്കാന്‍ പ്രതികള്‍ മാസ്‌കിനുള്ളില്‍ വിദഗ്ധമായി കഞ്ചാവ് ഒളിപ്പിച്ചാണ് ബഹ്‌റൈനിലേക്ക് അയച്ചത്. പാക്കേജ് കൈപ്പറ്റാനെത്തിയപ്പോഴാണ് പ്രതികളെ പിടികൂടിയത്. 

അറസ്റ്റിലായ നാലുപേരെയും പബ്ലിക് പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തു. ആദ്യ രണ്ട് പ്രതികള്‍ക്ക് രാജ്യത്തേക്ക് മയക്കുമരുന്ന് എത്തിക്കാനും മറ്റ് രണ്ടുപേര്‍ക്ക് ഇത് വിതരണം ചെയ്യാനുമായിരുന്നു ചുമതല. ലഹരിമരുന്ന് കള്ളക്കടത്ത്, ലഹരിമരുന്ന് വില്‍പ്പന എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇവരെ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്തു.

(പ്രതീകാത്മക ചിത്രം)

 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona