മസ്‌കറ്റ്: ഒമാനില്‍ 170 കിലോഗ്രാം ലഹരിമരുന്നും 10,000ത്തിലധികം ലഹരി ഗുളികകളുമായി നാലുപേര്‍ പിടിയില്‍. അന്താരാഷ്ട്ര സംഘങ്ങളുമായി ചേര്‍ന്ന് രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തിയ നാലുപേരെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ കോമ്പാറ്റിങ് നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് അധികൃതര്‍ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.