ഇഖാമ നിയമ ലംഘകരില്‍ നിന്നും നുഴഞ്ഞുകയറ്റക്കാരില്‍ നിന്നും പണം ശേഖരിച്ച് വ്യത്യസ്ത മാര്‍ഗങ്ങളില്‍ വിദേശത്തേക്ക് അയക്കുന്ന മേഖലയിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.

റിയാദ്: നാലംഗ ഹവാല ഇടപാടു സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു. മുപ്പതിനും നാല്‍പതിനുമിടയില്‍ പ്രായമുള്ള നാലു യെമനികളാണ് അറസ്റ്റിലായത്.

ഇഖാമ നിയമ ലംഘകരില്‍ നിന്നും നുഴഞ്ഞുകയറ്റക്കാരില്‍ നിന്നും പണം ശേഖരിച്ച് വ്യത്യസ്ത മാര്‍ഗങ്ങളില്‍ വിദേശത്തേക്ക് അയക്കുന്ന മേഖലയിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. പിടിയിലായ പ്രതികളുടെ പക്കല്‍ നിന്ന് 5,48,270 റിയാല്‍ പിടിച്ചെടുത്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona