Asianet News MalayalamAsianet News Malayalam

മോഷണത്തിനിടെ കൊലപാതകം; നാല് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി സൗദി

ആക്രമണത്തില്‍ പരിക്കേറ്റ സുഡാനി മരിച്ചു. തുടര്‍ന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റസമ്മതം നടത്തിയ പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. 

four people executed in saudi arabia in murder case
Author
First Published Feb 4, 2024, 1:01 PM IST

റിയാദ്: മോഷണ ശ്രമത്തിനിടെ കൊലപാതകം നടത്തിയ കേസില്‍ സൗദി അറേബ്യയില്‍ നാല് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി. സുഡാന്‍ പൗരനായ അല്‍ഹാദി ഹമദ് ഫദ്ലുല്ലയെ കൊലപ്പെടുത്തിയ കേസിലാണ് എത്യോപ്യക്കാരായ നാലു പേരുടെ വധശിക്ഷ നടപ്പാക്കിയത്.

അലി അബ്ദുല്ല, നഖസ് ബുര്‍ഹ, ശാബര്‍ ശന്‍ബ, അഫതം ഹഖൂസ് എന്നിവരുടെ വധശിക്ഷയാണ് റിയാദില്‍ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. സുഡാനിയെ വടി കൊണ്ട് അടിക്കുകയും നിരവധി തവണ കുത്തുകയും ചെയ്ത പ്രതികള്‍ ഇയാളുടെ കയ്യും കാലും കെട്ടുകയും സമീപത്തുള്ളവരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി അദ്ദേഹത്തിന്‍റെ പക്കലുണ്ടായിരുന്ന മുഴുവന്‍ വസ്തുക്കളും തട്ടിയെടുക്കുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ സുഡാനി മരിച്ചു. തുടര്‍ന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റസമ്മതം നടത്തിയ പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. 

Read Also - ബമ്പറടിച്ചത് മലയാളിക്ക്; ബിഗ് ടിക്കറ്റില്‍ 33 കോടിയുടെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി

കര്‍ശന പരിശോധന; ഒരു മാസത്തിനിടെ അഴിമതി കേസിൽ 149 പേർ കൂടി സൗദി അറേബ്യയില്‍ പിടിയിൽ

റിയാദ്: സൗദിയിൽ അഴിമതി കുറ്റകൃത്യങ്ങളിലേർപ്പെട്ട 149 പേർ കൂടി അറസ്റ്റിലായി. ജനുവരിയിൽ നടത്തിയ നിരീക്ഷണത്തിലാണ് ഇത്രയും പേർ പിടിയിലായതെന്ന് അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) വ്യക്തമാക്കി. 2181 നിരീക്ഷണ റൗണ്ടുകളുടെ ഫലമായി 360 പേരെ ചോദ്യം ചെയ്തു.

അറസ്റ്റിലായവർ ആഭ്യന്തരം, വിദ്യാഭ്യാസം, മുനിസിപ്പൽ ഗ്രാമ ഭവനകാര്യം, പരിസ്ഥിതി ജലം കൃഷി എന്നീ മന്ത്രാലയങ്ങളിൽപ്പെട്ടവരാണെന്ന് അതോറിറ്റി പ്രസ്താവനയിൽ വിശദീകരിച്ചു. കൈക്കൂലി, ഓഫീസ് അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഴിമതി കുറ്റകൃത്യങ്ങളിലേർപ്പെട്ടവരെ പിടികൂടാനുള്ള നിരീക്ഷണം തുടരുകയാണെന്നും പിടിയിലായ കുറ്റവാളികൾക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും അതോറിറ്റി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios