മസ്‌കറ്റ്: ഒമാനില്‍ 1389 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 59568 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 1050 പേര്‍ സ്വദേശികളും 339 പേര്‍ പ്രവാസികളുമാണ്.

4044 പരിശോധനകളാണ് നടത്തിയത്. 730 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ രാജ്യത്ത് രോഗമുക്തരുടെ എണ്ണം 37987 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 14 മരണമാണ് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതാദ്യമായാണ് ഇത്രയധികം പേര്‍ ഒരു ദിവസം മരണപ്പെടുന്നത്. ആകെ മരണസംഖ്യ 273 ആയി. 

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ തോത് 24 ശതമാനമെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം അധികൃതര്‍